ഇന്ത്യയിൽ നടന്നുവന്നിരുന്ന പണം നൽകിയുള്ള ഓൺലൈൻ ഗെയിമുകളുടെ പ്രവർത്തനം നിരോധിക്കനുള്ള ഉത്തരവ് രാഷ്ട്രപതി ഒപ്പുവെച്ചു.
ഓഗസ്റ്റ് 21 ന് പാർലമെന്റ് പാസാക്കിയ ഓൺലൈൻ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷനും അതിന്റെ നിയന്ത്രണവും സംബന്ധിച്ചുള്ള നിയമ ബിൽ ഓഗസ്റ്റ് 22 ന് പ്രസിഡന്റ് ദ്രൗപതി മുർമു ഒപ്പുവെച്ചു അനുമതി നൽകിയിരുന്നു.
രാജ്യത്തു നടക്കുന്ന എല്ലാ ഓൺലൈൻ മാണി ഗെയിമിങ് പ്ലാറ്റുഫോമുകളും അവരുടെ സേവനങ്ങളും നിരോധിച്ചുകൊണ്ടുള്ളതാണ് നിയമം.
പണവും മറ്റ് പ്രതിഫലങ്ങളും പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചാണ് ഓൺലൈൻ മണി ഗെയിമുകൾ പ്രവർത്തിക്കുന്നത്.
നിയമം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിലെ പല പ്രമുഖ ഓൺലൈൻ ഗെയിം പ്ലാറ്റുഫോമുകളും തങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചുകഴിഞ്ഞു.
ഈ നിയമം പാലിക്കാത്തവർക്കു മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരും.