രാജ്യത്തെ മൊബൈൽ കമ്പനികൾ തങ്ങളുടെ നിലവിലെ റീചാർജ് നിരക്ക് 20 ശതമാനംവരെ ഉയർത്താൻ പോകുന്നു.
നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഉപയോഗം. ഒന്നിലധികം ഫോണുകളും നമ്പറുകളും ഉപയോഗിക്കുന്നവരാണ് പലരും.
മൊബൈൽ ഉപഭോക്താക്കൾക്ക് ചങ്കിടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മൊബൈൽ കമ്പനികൾ തങ്ങളുടെ റീചാർജ് നിരക്കുകൾ ഉടനടി വർധിപ്പിക്കാൻ പോകുന്നു എന്നതാണ് ആ വാർത്ത.
റിലയൻസ് ജിയോ, വോഡാഫോൺ, എയർടെൽ കമ്പനികൾ തങ്ങളുടെ റീചാർജ് നിരക്ക് 16 ശതമാനം മുതല 20 ശതമാനം വരെ ഉയർത്താൻ പോകുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത.
നെറ്റ്‌വർക്കുകളും ഡാറ്റാസെന്റററുകളും തുടങ്ങിയ വൻ നിക്ഷേപങ്ങൾക്കാണ് ഓരോ കമ്പനികളും തയ്യാറെടുക്കുന്നതു. ഇതിന്റെ ഭാഗമായാണ് താരിഫ് വർധന എന്നാണ് പറയുന്നത്.
റിലയൻസ് 10 ലക്ഷം കോടിയുടെയും എയർടെൽ 11.2 ബില്യൺ ഡോളറും വി 4.7 ബില്യൺ ഡോളറും ആണ് പുതുതായി നിക്ഷേപിക്കാൻ പോകുന്നതു. ഈ ചിലവുകൾ തിരിച്ചുപിടിക്കാനാണ് നിരക്ക് വർധന.
എന്തായാലും നിരക്കുവർധന ഉണ്ടായാൽ സാധാരണക്കാരായ ഉപഭോക്താക്കളെ അത് വളരെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.
.png)