ഓൺലൈൻ ഇ-കോമേഴ്‌സ് ഉത്പന്നങ്ങളുടെ ഗുണനിലവാരം കുറയുന്നു ?
ഉപ്പുമുതൽ കർപ്പൂരം വരെ എല്ലാം ഇ-കോമേഴ്‌സ് ഓൺലൈൻ പ്ലാറ്റഫോം വഴി വാങ്ങുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. പുറത്തിറങ്ങാതെ എല്ലാം നിങ്ങളുടെ വീട്ടുപടിക്കൽ എത്തും എന്നതും, ഷോപ്പിൽ പോയി സെലക്ട് ചയ്യാതെ ഓൺലൈനിൽ വീട്ടിലിരുന്നു സെലക്ട് ചെയ്‌ത് വാങ്ങാമെന്നതും എല്ലാം എളുപ്പത്തിൽ സമയലാഭം നേടി ലഭിക്കുമെന്നതും എല്ലാം ഇത്തരം ഓൺലൈൻ വ്യാപാരങ്ങളുടെ ശൃംഖല വർധിക്കാൻ കാരണമാക്കുന്നു.
ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഡസൻ കണക്കിന് ചെറുതും വലുതുമായ ഇ-കോമേഴ്‌സ് കമ്പനികൾ ഇന്ന് ഇന്ത്യയും ലോകം മുഴുവനും അടക്കി വാഴുന്നു.
എന്നാൽ ഇത്തരം ഉത്പന്നങ്ങളുടെ ആധികാരികതയും ഗുണനിലവാരവും മറ്റും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നതാണ്.
ഈ അടുത്തകാലത്തു ഇന്ത്യയിൽ പലയിടങ്ങളിലും ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഇ-കോമേഴ്‌സ് സ്ഥാപങ്ങളുടെ ഗോഡൗണുകളിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ഗുണനിലവാരം കുറഞ്ഞതും, ഉപയോഗശൂന്യമായതും, വ്യാജമായതുമായ ഉല്പന്നങ്ങൾ കണ്ടെത്താനായി എന്നത് ഈ സ്ഥാപങ്ങളുടെയും അവർ നൽകുന്ന ഉത്പന്നങ്ങളുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ ആമസോൺ ഗോഡൗണിൽ നടന്ന ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ പരിശോധനയിൽ ഒട്ടനവധി വ്യാജ ഉത്പന്നങ്ങളും, ഗുണനിലവാരം കുറഞ്ഞതുമായ ഉത്പന്നങ്ങൾ കണ്ടെത്താനായി.
വർഷങ്ങളായി ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഈ കമ്പനികൾ വിട്ടുവരുന്നു എന്നാണ് അന്വേഷണത്തിൽ മനസിലാക്കാൻ കഴിയുന്നത്. ഒരുപക്ഷെ നമ്മുടെയൊക്കെ വീട്ടിൽ ഈ കമ്പനികൾ വഴി വാങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, അടുക്കള സാധങ്ങൾ, വിദേശബ്രാന്ഡുകളുടെ ഉത്പന്നങ്ങൾ അങ്ങനെ പലതും വ്യാജൻ ആകാൻ സാധ്യതയുണ്ട് എന്ന കാര്യം ഓർത്താൽ നന്ന് .