ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ വിപണിയിൽ കാര്യമായ തിരിച്ചടി നൽകിയില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്നലെ തുടക്കത്തിൽ ചില ആശങ്കകൾ നിലനിന്നതിലാകണം ഓഹരിവിപണി മന്ദഗതിയിലായിരുന്നു. തുടക്കത്തിൽ തഴേക്കുപോയ മാർക്കറ്റ് അല്പസമയത്തിനുള്ളിൽ മുകളിലേക്ക് കുതിക്കാൻ തുടങ്ങി.
താത്കാലിക പരിഭ്രാന്തി കെട്ടടങ്ങിയതോടെ വിപണി മുകളിലേക്ക് ഉയർന്നു തുടങ്ങിയത് ഓപ്പറേഷൻ സിന്ദൂർ പ്രതീക്ഷിച്ച കോട്ടം വിപണിയിൽ ഉണ്ടാക്കിയില്ല എന്നർത്ഥമാക്കുന്നതായിരുന്നു.
മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യ പാക് പ്രശ്നങ്ങളും സംഘർഷങ്ങളും ഉണ്ടാകുമ്പോൾ പലപ്പോഴും ഇന്ത്യൻ വിപണിയെ അത് കാര്യമായരീതിയിൽ പ്രതികൂലമായി ബാധിക്കാറില്ല എന്നതും ഇന്നലെയും അന്വർത്ഥമായി.
ഇതിനു പ്രധാനകാരണമായി വിലയിരുത്തുന്നത് പാകിസ്ഥാൻ ഒന്നുമില്ലെന്നും, ഇന്ത്യയുടെ സൈനിക സാമ്പത്തിക കരുത്തിനുമുന്നിൽ പാക്കിസ്ഥാൻ വെറും തൃണമാണെന്നുള്ള അറിവും, എന്തും നേരിടാൻ ഇന്ത്യക്കു കഴിയും എന്ന വിപണിയിലുള്ളവരുടെ വിശ്വാസവുമാണ്.
എന്നാൽ പാക്കിസ്ഥാന്റെ സ്ഥിതി മറിച്ചാണ്. കറാച്ചി സ്റ്റോക്ക് മാർക്കറ്റ് ഇന്നലെ കുത്തനെ ഇടിഞ്ഞു. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് അവിടെ വില റോക്കറ്റ് പോലെയാണ് കുതിച്ചുയർന്നുകൊണ്ടിരിക്കുന്നതു.
പഹൽഗാം ആക്രമണത്തിനുശേഷം പാക് ഓഹരിവിപണി താഴോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ത്യൻ വിപണി മുകളിലേക്ക് ഉയർന്നുകൊണ്ടാണ് ഇരിക്കുന്നത്.