ഐഎംഎഫ് (IMF) പുത്ത്‌വിട്ട ഏറ്റവും പുതിയ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയിരിക്കുന്നു.
പട്ടികയിൽ ഒന്നാം സ്ഥാനം അമേരിക്കയും രണ്ടാം സ്ഥാനം ചൈനയും മൂന്നാം സ്തനം ജർമനിയും ആണ്. തൊട്ടു താഴെയുള്ള ജപ്പാനെ ചെറിയ വ്യത്യാസത്തിൽ പിന്തള്ളിയാണ് ഇന്ത്യ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് .
അടുത്ത 2-3 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) കണക്കനുസരിച്ചും വരും വർഷങ്ങളിൽ ഇന്ത്യ ആഗോള സാമ്പത്തിക വളർച്ചയുടെ പ്രധാന മേന്ദ്രമാകുമെന്ന് വിലയിരുത്തുന്നു.
ആഗോള തലത്തിലുള്ള വിവിധ ആനശ്ചിതത്വങ്ങളും നിലനിൽക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക വളർച്ച നല്ലരീതിയിൽ മുന്നേറുന്നത് പോസിറ്റീവ് ആയി കാണാവുന്നതാണ്.
അന്താരാഷ്ട്ര നാണ്യനിധിയും പറയുന്നത് ഇന്ത്യയുടെ ജിഡിപി വളർച്ച ഇനിയും ഉയരും എന്നുതന്നെയാണ്.