ഇലക്ട്രിക്ക് വാഹന മേഖലയിൽ പുതിയ കുതിച്ചുചാട്ടവുമായി ടാറ്റ മോട്ടോർസ് .
ടാറ്റാ മോട്ടോർസ് പുതുതായി പുറത്തിറക്കിയ ഇലക്ടോണിക് വെഹിക്കൾ ഹാരിയർ ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 627 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും.
21.49 ലക്ഷമാണ് ഇതിന്റെ എക്സ് ഷോറൂം വില.
ഒറ്റ ചാർജിൽ 627 കിലോമീറ്റർ സഞ്ചരിക്കുമെന്നു കമ്പനി അവകാശപ്പെടുന്ന ഹാരിയർ ബാറ്ററിക്ക് ആയുഷ്കാല വാറണ്ടിയും ടാറ്റാ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ടാറ്റ ഹാരിയർ ഇവി ഒരു 5 സീറ്റർ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവിയാണ്.
ഓൾ-വീൽ ഡ്രൈവ്‌ട്രെയിൻ ഫീച്ചർ ചെയ്യുന്ന ടാറ്റയുടെ ആദ്യത്തെ ഇവിയാണ് ഹാരിയർ.
ജൂലൈ 3 മുതൽ ഇതിന്റെ ബുക്കിംഗ് ആരംഭിക്കും
Tags
AUTOMOBILE
BUSINESS
EV
HOT NEWS
INDIA
INDIAN AUTOMOBILE
LATEST NEWS
TATA
TATA GROUP
TATA MOTORS